റാന്നി: പെരുനാട് പഞ്ചായത്തില്‍ ജനീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണ ഉദ്ഘാടനവും കാര്‍ഷിക കര്‍മസേന ഗുണഭോക്തൃ സംഗമവും ഇന്നു മഠത്തുമൂഴി ശബരിമല ഇടത്താവളത്തില്‍ നടക്കും. രാവിലെ 10ന് പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജനകീയാസൂത്രണവും കുടുംബശ്രീ പ്രസ്ഥാനവും കേരളത്തിനു നല്കിയ സംഭാവനകള്‍ എന്ന വിഷയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പദ്ധതി നിര്‍വഹണം കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും കുടുംബശ്രീ രജത ജൂബിലി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
വില്ലേജ് ഓഫീസ് ധർണ ഇന്ന്
പെരുന്പെട്ടി: പൊന്തൻപുഴ സരമസമിതി നേതൃത്വത്തിൽ ഇന്നു രാവിലെ പത്തു മുതൽ പെരുന്പെട്ടി വില്ലേജ് ഓഫീസ് പടിക്കൽ ധർണയും കഞ്ഞിവയ്പ് സമരവും നടത്തും.
പെരുന്പെട്ടിയിലെ കൈവശ കർഷകരുടെ ഭൂമി ഹരിപ്പാട് സ്വദേശിക്കുവേണ്ടി അളക്കാനുള്ള നീക്കത്തിനെതിരേയാണ് ധർണ. വനം സർവേ പൂർത്തീകരിക്കണമെന്നും കൈവശ കർഷകർക്ക് 1964ലെ നിയമം അനുസരിച്ച് പട്ടയം അനുവദിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. എസ്. ബാബുജി ധർണ ഉദ്ഘാടനം ചെയ്യും.