നേമം : നിയന്ത്രണം വിട്ട സ്കൂട്ടര്‍ ട്രാന്‍സ്ഫോര്‍മറിലിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ നരുവാമൂട് മുക്കുനട ട്രിനിറ്റി എന്‍ജിനിയറിംഗ് കോളജിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ ബാലരാമപുരം താന്നിവിള ഇളമാനൂര്‍ക്കോണം തോട്ടിന്‍കര ആര്യനില്‍ രഞ്ജിത്ത് (45) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന് കുറെ സമയം റോഡില്‍ കിടന്ന രഞ്ജിത്തിനെ നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് എത്തിയ നരുവാമൂട് പോലീസ് മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാലിയില്‍ മാര്‍ക്കറ്റിംഗ് കമ്പനി മാനേജരായ രഞ്ജിത്ത് അവധിക്കായി കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ഭാര്യ: ശിവജ്യോതി. മക്കള്‍: ആര്യന്, താര.