പാറശാല: നഴ്സിംഗ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കളിയാക്കാവിള ഗ്രേസ് നഴ്സിംഗ് കോളജില്‍ പഠിക്കുന്ന സുമിത്രന് (19)ആണ് കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച ത്.തഞ്ചവൂര്‍ സ്വദേശിയായ സുമിത്രന് രണ്ടാം വർഷ നഴ്സിംഗ് വിദ്യാര്‍ഥിയാണ്.കോളജ് ഹോസ്റ്റലില്‍ നാലുപേരുള്ള മുറിയിലാണ് സുമിത്രനും താമസിച്ചിരുന്നത്. ക്ലാസുകഴിഞ്ഞു റൂമില്‍ എത്തിയ സുമിത്രന് വിഷമിച്ച് ഇരിക്കുന്നത് കണ്ട സുഹൃത്തുക്കള്‍ കാരണം തിരക്കി. എന്നാല്‍ മറുപടി ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് ഉറങ്ങാന്‍ കിടന്നു രത്രി ഒന്നിന് ബാത്ത് റൂമില്‍ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കു പോയി. പിന്നെ തിരികെ വന്നില്ല. രാവിലെ സുഹൃത്തുക്കള്‍ സുമിത്രനെ തിരക്കിയപ്പോള്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. കളിയാക്കാവിള പോലീസ് കേസ് എടുത്തു. സംഭവത്തില്‍ ദുരൂഹത യുള്ളതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു .