അലരേ എന്ന ഗാനം പാടി ഹിറ്റാക്കിയ ശ്രദ്ധേയനായ യുവഗായകൻ ഐറാൻ ആണ് ഈ ആൽബത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. ആൽബത്തിന്റെ സംവിധായകനായ റോഷൻ കോനിയോടൊപ്പം, സംഗീതം നൽകിയ ജെയിസൻ അലക്സ് (മാൻഹൈം) ഗാനരചനയും നിർമ്മാണവും നിർവഹിച്ചു. സൂരജ് സുരേന്ദറിന്േറതാണ് ഓർക്കസ്ട്രേഷൻ. കാമറ വിഷ്ണുവും (മാൻഹൈം) കൈകാര്യം ചെയ്തു. നായകനായി ഹിതേഷും (ബെർലിൻ), ജർമനിയിൽ പഠിയ്ക്കുന്ന റഷ്യക്കാരി യുവസുന്ദരി അലീന കോവൽചുക്ക് നായികയായും വേഷമിട്ടു. ജർമനിയിലെ ഫുൾഡാ, മാൻഹൈം, കോംബ്ളൻസ്, ഹൈഡൽബർഗ് എന്നീ പ്രദേശങ്ങളുടെ ദൃശ്യചാരുതയാണ് ആൽബത്തിൽ പ്രതിബിംബിക്കുന്നത്.
മധുരം തുളന്പുന്ന പ്രണയകഥ ആസ്വദിക്കുവാൻ മീഡിയബാൻ പ്രൊഡക്ഷൻസിന്റെ ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കുക. ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ