+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള ക​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​ൻ

കോ​യ​ന്പ​ത്തൂ​ർ : കേ​ര​ള ക​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​ൻ കോ​യ​ന്പ​ത്തൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​യി​ൽ മു​ഖ
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച്  കേ​ര​ള ക​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​ൻ
കോ​യ​ന്പ​ത്തൂ​ർ : കേ​ര​ള ക​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​ൻ കോ​യ​ന്പ​ത്തൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു.
പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി രാ​മ​നാ​ഥ​പു​രം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് പ​ങ്കെ​ടു​ത്തു. സീ​റോ മ​ല​ബാ​ർ സ​ഭ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​ന് തു​ട​ങ്ങി​യു​ള്ള സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​വ​ന്ദ്യ പി​താ​വ് ഉ​ൽ​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ്ര​ശം​സി​ച്ചു.
ജി​എ​സ്ടി & ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജീ​ജു ഫ്രാ​ൻ​സീ​സ് ഐ​ആ​ർ​എ​സ്, വി​ശി​ഷ്ടാ​തി​ഥി​യാ​യി. രാ​മ​നാ​ഥ​പു​രം ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. പ്ല​സ്ടു​വി​ന് 592 മാ​ർ​ക്കോ​ടെ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ റി​യാ സു​നി​ലി​നെ​യും ബി​എ​സ്‌​സി​ക്ക് ഗോ​ൾ​ഡ് മെ​ഡ​ൽ റാ​ങ്ക് ജേ​താ​വ് മി​സ് മി​ഷേ​ൽ മെ​ർ​ലി​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
കെ​സി​എ​സി ഡ​യ​റ​ക്റ്റ​റി​യു​ടെ ആ​ദ്യ പ്ര​തി അ​ഭി​വ​ന്ദ്യ പി​താ​വ് പ്ര​സി​ദ്ധീ​ക​രി​ച്ചു. മു​ൻ സെ​ക്ര​ട്ട​റി പി.​വി. ജെ​യിം​സ് സ്വീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് എ.​കെ. ജോ​ണ്‍​സ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി പി.​വി. ജെ​യ്സ​ണ്‍ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ.​ജോ​ണ്‍​സ​ൻ ന​ന്ദി പ​റ​ഞ്ഞു.