കോയന്പത്തൂർ : ഭാരത് കലാസംഗമത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭാഷാന്തര സംഗീത മത്സരത്തിൽ ലളിതഗാനം ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ പ്രജീഷ് കോവൈ സൂപ്പർ സ്റ്റാർ പുരസ്കാരം നേടി.
കേരള കൾച്ചറൽ സെന്ററിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആദ്യ പ്രജീഷ് വെങ്കടാപുരം ഭാരതി മെട്രിക്കുലേഷൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദ്യ പ്രജീഷ്. തലശ്ശേരി സ്വദേശിയും സായി ബാബാ കോളനിയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പ്രജീഷിന്േറയും സിജ്നയുടേയും മകളാണ്.
കോയന്പത്തൂരിൽ സ്ഥിരതാമസമാക്കിയിട്ടുള്ള വിവിധ സംസ്ഥാനങ്ങളിലെ വിവിധ ഭാഷകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ഭാരത് കലാ സംഗമത്തിന്റെ സംഗീത മത്സരത്തിൽ പങ്കെടുത്തത്. സീനിയർ വിഭാഗം സോളോ മത്സരത്തിൽ കേരള കൾച്ചറൽ സെന്ററിന്റെ വിനീത മണികണ്ഠൻ രണ്ടാം സ്ഥാനം നേടി കോവൈസ്റ്റാർ പുരസ്കാരവും നേടി. വിജയികളായവരെ കെസിസി ഭാരവാഹികൾ അനുമോദിച്ചു.