കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ജില്ലയിലെ ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കാസര്‍ഗോഡ് സിറ്റി ടവര്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി. ഗോവിന്ദന്, ഡോ. വി. ബാലകൃഷ്ണന് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷിനോജ് ചാക്കോ, കെ. ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ്, സെക്രട്ടറി കെ. പ്രദീപന്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എം. അഖില എന്നിവര്‍ പ്രസംഗിച്ചു.