കാസര്‍ഗോഡ്: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി "മാര്‍ഗദീപം' കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിച്ചു. കാസര്‍ഗോഡ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ശ്രീകുമാര്‍ പള്ളിയത്ത് ക്ലാസെടുത്തു. ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വിനോദ് കുമാര്‍, ജില്ല പട്ടികജാതി വികസന ഓഫീസര്‍ എസ്. മീനാറാണി, പരപ്പ ബ്ലോക്ക് ഓഫീസര്‍ കെ. സുകന്യ, റിസോഴ്സ് അസിസ്റ്റന്റ് ടി.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 125 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.