കണ്ണൂർ: സഹകരണ ജീവനക്കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്ഗനൈസേഷന് (സിഇഒ ) കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനത്തിലെ കളക്ഷൻഏജന്റുമാരുടെ ക്ഷേമപെൻഷൻ ഇൻസെന്റീവ് കുടിശിക മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹമാണ്.
യുവജനക്ഷേമ ബോഡ് ചെയർപേഴ്സൺ മുൻകാലപ്രാബല്യത്തോടെ ശമ്പളം വർധിപ്പിക്കുകയും സഹകരണ കളക്ഷൻ ഏജന്റുമാരുടെ പെൻഷൻ ഇൻസെന്റീവ് കുടിശിക മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറക്കുകയും ചെയ്ത നടപടി ഇരട്ടത്താപ്പാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും യോഗംചൂണ്ടിക്കാട്ടി. ജില്ലാപ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി നസീർ ചാലാട്, അഷ്റഫ് മടക്കാട്, മുസ്തഫ പെരിങ്ങോം, എം.എ. ഖലീൽ റഹ്മാൻ,
സമീർ പുന്നാട്, കെ.എസ് .മുഹമ്മദ് റഫീഖ്, എം. നാസർ, കെ.എൻ. സാലിഹ്, പി.പി. ഷാജിർ, കെ.എം. ആഷിഖ് എന്നിവർ പ്രസംഗിച്ചു.