പഴയങ്ങാടി: മതാന്ധത പരത്തി അധികാരത്തിൽ എത്തിയ മോദിയും ജനങ്ങളിൽ വിഭാഗീയതയുടെ പേരിൽ അടയിരിക്കുന്ന പിണറായി വിജയനും രാജ്യത്തിന്റെ മതേതരത്വ നിലപാടുകൾക്ക് കത്തി വയ്ക്കുകയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെകറട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കല്യാശേരി മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാക്ഷരത കേരളം ഇത്തരം ഭരണകൂട നിലപാടുകൾ തിരിച്ചറിയും. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഭയനകമായ അവസ്ഥയിലായിട്ടും ധൂർത്ത് നിയന്ത്രിക്കാൻ ധന മന്ത്രിക്ക് കഴിയാത്തത് ചില കാര്യങ്ങളിൽ ധനമന്ത്രിയുടെ കൈകാലുകൾ മുഖ്യമന്ത്രി കെട്ടിയിട്ടതിനാലാണെന്നും അദ്ദേഹം പരിഹസിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.കെ.പി. സക്കറിയ അധ്യക്ഷത വഹിച്ചു. റിജിൽ മാക്കുറ്റി, അബ്ദുൾ കരിം ചേലേരി, അബ്ദുൾ റഹ്മാൻ കല്ലായി, ടി.എൻ.എ. ഖാദർ, അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.