കുറവിലങ്ങാട്: നാലുദിശകളില്നിന്നുള്ള പ്രദക്ഷിണങ്ങള്‍ ഇന്ന് മുത്തിയമ്മയുടെ സന്നിധിയില്‍ സംഗമിക്കും. കുര്യനാട്, കോഴാ, പകലോമറ്റം, തോട്ടുവ എന്നിവിടങ്ങളില്‍നിന്നാണ് പ്രദക്ഷിണം എത്തുന്നത്. പകലോമറ്റത്ത് അര്ക്കദിയാക്കോന്മാരുടെ സ്മരണകളിരമ്പുന്ന തറവാട് പള്ളിയില്‍നിന്നാണ് പ്രദക്ഷിണം ആരംഭിക്കുന്നത്.
മാര്‍ത്തോമാ ശ്ലീഹായുടെ തിരുസ്വരൂപമാണ് പകലോമറ്റത്തുനിന്ന് സംവഹിക്കുന്നത്. കുര്യനാടുനിന്ന് വിശുദ്ധ കൊച്ചുത്രേസ്യായുടേയും കോഴായില്നിന്ന് ഉണ്ണിയേശുവിന്റെയും തോട്ടുവായില്നിന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ സംവഹിക്കുന്ന പ്രദക്ഷിണങ്ങളാണ് പള്ളിയിലേക്ക് എത്തുന്നത്. പള്ളിയില്‍നിന്ന് കുറവിലങ്ങാട് മുത്തിയമ്മയുടെയും മാര്‍ യൗസേപ്പിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും മാര്‍ ഔഗേന്റെയും തിരുസ്വരൂപങ്ങള്‍ സംവഹിക്കും. തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണത്തില്‍ ചേര്‍ക്കുന്നതിലും സംവഹിക്കുന്നതിലുമൊക്കെ പ്രത്യേക ക്രമങ്ങളുണ്ട്. കാളികാവ് കരക്കാരാണ് തിരുസ്വരൂപങ്ങള്‍ സംവഹിക്കുന്നത്.
8.15ന് ജൂബിലി കപ്പേളയില്‍ പ്രദക്ഷിണങ്ങള്‍ സംഗമിക്കും. വാദ്യമേളങ്ങളും കൊടിതോരണളും ചേര്‍ന്ന് വലിയ ആത്മീയ ആഘോഷത്തില്‍ പങ്കുചേരാന്‍ ആയിരങ്ങള്‍ എത്തുന്നതോടെ നാട് ഭക്തിസാഗരമായി മാറും. തിരുനാളിന് കൊടിയേറിയതിന് പിന്നാലെ പ്രദക്ഷിണവീഥിയുടെ വെഞ്ചരിപ്പ് നടത്തി. തിരുനാളില്‍ സേവനം ചെയ്യുന്നവര്‍ക്കായി പ്രത്യേകപ്രാര്‍ഥനകളും നടന്നു.