അയ്മനം : തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതിൽ സാങ്കേതിക തടസ്സം. നാഷണൽ മൊബൈൽ മോണിറ്ററിംഗ് സോഫ്റ്റ്വെയറി(എൻഎംഎം എസ്)ലൂടെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഹാജർ രേഖപ്പെടുത്തുന്നതിലെ കൃത്യതയ്ക്കും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത് നിർബന്ധിതമാക്കിയിരിക്കുന്നത്. എന്നാൽ സോഫ്റ്റ്വെയർ പ്രവർത്തിക്കാതിരുന്നാൽ പഞ്ചായത്ത് തലത്തിൽ ഇതു എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഈ സൗകര്യം എടുത്തു കളഞ്ഞതിനാൽ സോഫ്റ്റ്വെയർ പ്രവർത്തിക്കാതിരിക്കുമ്പോൾ ഹാജർ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. അയ്മനം പഞ്ചായത്തിൽ വിവിധ വാർഡുകളിലായി തൊഴിലുറപ്പ് ജോലികൾക്കായി സജീവമായി രംഗത്തിറങ്ങുന്ന ആയിരത്തി അറുനൂറോളം തൊഴിലാളികൾക്കാണ് അർഹമായ തൊഴിൽ ദിനങ്ങൾ നഷ്ടമാവുന്നത്.
ഇതു സംബന്ധിച്ച പരാതികൾ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുള്ള എൻആർഇജിഎ. ജോയിന്റ് പ്രോഗ്രാം കോ-ഒാർഡിനേറ്റർക്ക് കത്തു നൽകിയാതായി അഞ്ചാം വാർഡ് മെംബർ ബിജു മാന്താറ്റിൽ പറഞ്ഞു.
ഇതു സംബന്ധിച്ച പരാതികൾ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുള്ള എൻആർഇജിഎ. ജോയിന്റ് പ്രോഗ്രാം കോ-ഒാർഡിനേറ്റർക്ക് കത്തു നൽകിയാതായി അഞ്ചാം വാർഡ് മെംബർ ബിജു മാന്താറ്റിൽ പറഞ്ഞു.