+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല​യും സാ​ഹി​ത്യ​വും ല​ഹ​രി പ​ക​രു​ന്ന​താ​ക​ണം: തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി

ഏ​റ്റു​മാ​നൂ​ർ: യു​വ​ത​ല​മു​റ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​പ്പെ​ട്ട് വ​ഴി​തെ​റ്റു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ക​ല​യും സാ​ഹി​ത്യ​വു​മാ​ണ് ല​ഹ​രി പ​ക​രേ​ണ്ട​തെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി
ക​ല​യും സാ​ഹി​ത്യ​വും ല​ഹ​രി പ​ക​രു​ന്ന​താ​ക​ണം:   തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി
ഏ​റ്റു​മാ​നൂ​ർ: യു​വ​ത​ല​മു​റ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​പ്പെ​ട്ട് വ​ഴി​തെ​റ്റു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ക​ല​യും സാ​ഹി​ത്യ​വു​മാ​ണ് ല​ഹ​രി പ​ക​രേ​ണ്ട​തെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി. ഏ​റ്റു​മാ​നൂ​ർ എ​സ്എം​എ​സ്എം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ല​ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യ​രു​ന്നു അ​ദ്ദേ​ഹം.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഡ്വ.​പി. രാ​ജീ​വ് ചി​റ​യി​ൽ, ക​വി ഡോ. ​രാ​ജു വ​ള്ളി​ക്കു​ന്നം, ഡോ.​പി.​ജി.​ആ​ർ. പി​ള്ള, ഏ​റ്റു​മാ​നൂ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. തോ​മ​സ്, ഏ​റ്റു​മാ​നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി​ബി ചി​റ​യി​ൽ, സൂ​സ​ൻ തോ​മ​സ്, സി​റി​യ​ക് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​റ്റു​മാ​നൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള 22 സ്കൂ​ളു​ക​ളി​ൽ​നി​ന്നും അ​ഞ്ഞൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര​വി​ജ​യി​ക​ൾ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന താ​ലൂ​ക്ക്ത​ല പ്ര​തി​ഭാ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി.