കൽപ്പറ്റ: അനേകായിരങ്ങൾക്കു അക്ഷരവെളിച്ചം പകർന്ന പള്ളിക്കുന്ന് ആർസിയുപി സ്കൂൾ സേവനവീഥിയിൽ നൂറ്റാണ്ട് തികയ്ക്കുന്നു. വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷത്തിനു ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് പള്ളിക്കൂന്ന് ലൂദ്മാതാ ദേവാലയത്തിൽ കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന കൃതജ്ഞാതാബലിയോടെ തുടക്കമാകും.
ഒരധ്യാപകനും നാല് വിദ്യാർഥികളുമായി 1922ൽ പ്രവർത്തനം തുടങ്ങിയതാണ് വിദ്യാലയം. ഫ്രഞ്ച് മിഷനറി ഫാ.ജെഫ്രീനോ എസ്ജെയാണ് സ്ഥാപകൻ. ബഥനി കോണ്‍ഗ്രിഗേഷനു കീഴിലാണ് 1949 മുതൽ പ്രവർത്തനം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഊന്നൽ നൽകി മുന്നേറുന്ന സ്ഥാപനത്തിൽ നിലവിൽ 1,300 ഓളം പഠിതാക്കളുണ്ട്. അധ്യാപകരും അനധ്യാപകരുമായി 35 പേരും വിദ്യാലയത്തിലുണ്ട്.
ചരിത്രത്തിന്റെ ഏടുകളിൽ കുറിച്ചിടാവുന്ന അനേകം നേട്ടങ്ങൾ വിദ്യാലയത്തിന് കഴിഞ്ഞ നൂറു വർഷങ്ങൾക്കിടെ കൈവരിക്കാനായെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്ണി ജോസഫ് പറഞ്ഞു. ഗ്രാമത്തിന്റെ നേരും നേർമയും പരിലസിക്കുന്ന പള്ളിക്കുന്നിന്റെ വിദ്യാഗോപുരമായി മാറാൻ വിദ്യാലയത്തിനു കഴിഞ്ഞതിനു പിന്നിൽ പൂർവികരുടെ കഠിനാധ്വാനവും ആത്മത്യാഗവുമാണെന്നു അവർ അനുസ്മരിച്ചു.
പള്ളിക്കുന്നിലെ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയതിൽ അനേകർ ഇന്ന് സമൂഹത്തിന്റെ വിവിധ തുറകളിൽ ഉയർന്ന പദവികളിലുണ്ട്. പാഠ്യേതര രംഗത്തും സ്കൂളിന്റെ തലയെടുപ്പ് പ്രകടമാണ്. സേവനോത്സുകരായ സിസ്റ്റേഴ്സും അധ്യാപകരും ആർസിയുപി സ്കൂളിന്റെ മുതൽക്കൂട്ടാണ്. നിസ്വാർത്ഥ സേവനം കാഴ്ചവച്ച് പടികളിറിങ്ങിയവരും വലിയ സംഭാവനകളാണ് വിദ്യാലയത്തിന്റെ വളർച്ചയ്ക്കായി നൽകിയതെന്നു ഹെഡ്മിസ്ട്രസ് പറഞ്ഞു.
ശതാബ്ദി ആഘോഷം ഉദ്ഘാടനം പള്ളിക്കുന്ന് ലൂർദ്മാതാ ഓപ്പണ്‍ സ്റ്റേജിൽ പൊതുസമ്മേളനത്തിൽ ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ നിർവഹിക്കും. ബിഇഎസ് പ്രസിഡന്റും സുപ്പീരിയർ ജനറലുമായ സിസ്റ്റർ റോസ് സെലിൻ ബിഎസ് അധ്യക്ഷത വഹിക്കും. വിവിധ രംഗങ്ങളിലെ മികവിനു ഏർപ്പെടുത്തിയ അവാർഡുകൾ ഒ.ആർ. കേളു എംഎൽഎ വിതരണം ചെയ്യും. ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ബഥനി എഡ്യുക്കേഷണൽ സൊസൈറ്റി ഡയറക്ടർ സിസ്റ്റർ സന്ധ്യ ബിഎസ് സ്മരണിക പ്രകാശനം ചെയ്യും. പൂർവാധ്യാപകരെ കോർപറേറ്റ് മാനേജരും പ്രൊവിൻഷ്യൽ സൂപ്പീരിയറുമായ സിസ്റ്റർ ജൂഡി വർഗീസ് ബിഎസും പ്രതിഭകളെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും പൂർവ വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും ആദരിക്കും. പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര അനുഗ്രഹ പ്രഭാഷണം നടത്തും. പൂർവ പിടിഎ പ്രസിഡന്റുമാരെ ആദരിക്കും. കലാസന്ധ്യ ഉണ്ടാകും.