നെയ്യാറ്റിൻകര : എൻജിഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോർജ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ.ടി.നോബിൾസിംഗിനെയും ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച കെ. ബിജുവിനെയും ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.എസ്.സജി, വി.പി. ബാബാകുമാർ, ജില്ലാ ട്രഷറർ ഷൈജി ഷൈൻ, വൈസ് പ്രസിഡന്റ് എസ്.വി. ബിജു, ജോയിന്റ് സെക്രട്ടറിമാരായ എസ്. ഷാജി, എൻ.ആർ. ഷിബി എന്നിവര്‍ പ്രസംഗിച്ചു.
സർഗോത്സവം ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട്: യുപി,എച്ച്എസ് വിഭാഗം വിദ്യാർഥികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന ലൈബ്രറി കൗൺസിൽ രൂപ നൽകിയിട്ടുള്ള സർഗോത്സവം 2023 നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഗ്രന്ഥശാലയിൽ നിന്നും നിശ്ചിത മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. താലൂക്ക് തല സർഗോത്സവം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. വിജയിച്ച വിദ്യാർഥികൾക്ക് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ സമ്മാനദാനം നടത്തി. ജില്ലാ സെക്രട്ടറി പേരയം ശശി, താലൂക്ക് പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ, താലൂക്ക് സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി മുരുകൻ കാച്ചാണി, കെ. രാജേന്ദ്രൻ, ഡി. രാജശേഖരൻ നായർ, സജികുമാർ,ഷീജ, ചായം ധർമ്മരാജൻ എന്നിവർ പങ്കെടുത്തു.