ചങ്ങനാശേരി: വിദ്യാര്‍ഥികളുടെ സമഗ്ര സമ്പുഷ്ടികരണത്തിനുള്ള പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനായി ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജില്‍ ജിജി തോംസണ്‍ രൂപകല്പന ചെയ്ത ഭാവിക പദ്ധതിക്കു തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവല്ലയിലെ വിജയ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, സ്കൂള്‍ ചെയര്മാന് വര്‍ക്കി ഏബ്രഹാം കാച്ചാണത്ത്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ തോമസ് ഇടയാടി, പ്രിന്‍സിപ്പല്‍ സുനിത സതീഷ്, പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാസന്ധ്യയും നടന്നു. ചലച്ചിത്രനിര്‍മാതാവ് ലിസ്റ്റിന് തോമസ്, മിസ് കേരള ലിസ് ജയ്മോന് ജേക്കബ് എന്നിവര്‍ സ്കൂള്‍ പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ നല്കി.