കറുകച്ചാല്‍: മകള്‍ യൂത്ത്ഫ്രണ്ട് എം അംഗത്വമെടുക്കുന്നതിനു ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് സാക്ഷ്യം വഹിച്ചു. കൊമേഴ്സില്‍ ബിരുദാനന്തര ബിരുദവും ബി എഡും നേടിയ പാര്‍വതിയാണ് പിതാവും ചീഫ് വിപ്പുമായ ഡോ.എന്‍. ജയരാജിന്റെ സാന്നിധ്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ യുവജന സംഘടനയില്‍ അംഗമായത്. നിയോജകമണ്ഡലം പ്രസിഡന്റ് രാഹുല്‍ ബി. പിള്ള പാര്‍വതിക്ക് അംഗത്വം നല്കി. ആല്ബിന് പേണ്ടാനം, നാസര്‍ സലാം, റ്റോം ഇഞ്ചികാല ബിനു സെബാസ്റ്റിന്, ടോണി ഊത്തപ്പാറ, അമല്‍ കോയിപ്പുറത്ത്, സിജിന്‍ ജോസഫ്, തോമസ് മാത്യു, സിമേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
രക്തസാക്ഷി ദിനാചരണവും സെമിനാറും
വണ്ടൻപതാൽ: കേരള കോൺഗ്രസ് - എം വണ്ടൻപതാൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം ആറിന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനാചരണവും രക്തസാക്ഷിത്വവും സമകാലീന ഇന്ത്യയും എന്ന വിഷയത്തിൽ സെമിനാറും നടക്കും. തോമസ് പാലൂക്കുന്നേൽ സെമിനാർ ഉദ്ഘാടനം ചെയ്യും. പാപ്പച്ചി പൊട്ടനാനിയിൽ അധ്യക്ഷത വഹിക്കും. ജോയി പുളിക്കൽ മുഖ്യപ്രഭാഷണവും എൻ.എം. സദാനന്ദൻ അനുസ്മരണ പ്രസംഗവും നടത്തും.
ഉദയം സപ്തദിന ക്യാമ്പ്
പള്ളിക്കത്തോട്: ഗവൺമെന്റ് ഐടിഐയിൽ എൻഎസ്എസ് ഉദയം സപ്തദിന ക്യാമ്പ് ആരംഭിച്ചു. പ്രിൻസിപ്പൽ കെ.ബി. ജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജോൺസൺ മാത്യു, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ സജിമോൻ തോമസ്, രാധാകൃഷ്ണപണിക്കർ, ഷിബു ജോസഫ്, എൻഎസ്എസ് ക്യാപ്റ്റൻ അജയ് വി. തുടങ്ങിയവർ പ്രസംഗിച്ചു.