വാഴൂർ: ദേശീയപാത 183ൽ വാഴൂർ ഇളമ്പള്ളി കവലയിൽ സ്വകാര്യ വ്യക്തി റോഡു സൈഡിൽ തള്ളിയ മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി. ബസ് സ്റ്റോപ്പിൽ മാസങ്ങർക്ക് മുമ്പ് തള്ളിയ മണ്ണ് മൂലം ബസ് യാത്രക്കാർക്ക് ഇറങ്ങുന്നതിനും കയറുന്നതിനും വാഹനങ്ങൾക്ക് കടന്നു പോകുന്നതിനും മൺകൂന തടസമാണ്. കഴിഞ്ഞ ദിവസം കയ്യൂരി കോളനിയിൽ താമസക്കാരിയായ വീട്ടമ്മയും കുട്ടിയും ബസിൽ നിന്ന് ഇറങ്ങുമ്പോൾ മൺതിട്ടയിൽ തട്ടി റോഡിൽ വീണുവെങ്കിലും ബസിനടിയിൽപ്പെടാതെ തലനാരിയിഴയ്ക്കാണ് രക്ഷപ്പെട്ടത്.അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.