കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ഒന്നാം വാര്‍ഡിലെ ഗുണഭോക്താവിന് ലൈഫ് 2020 പദ്ധതിയില്‍ ഭവനനിര്‍മാണത്തിനായി കരാര്‍ ഉടമ്പടി ഒപ്പുവച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജുവിന്റെ സാന്നിധ്യത്തിലാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്.
ശാരീരിക ബുദ്ധിമുട്ടും അവശതയും അനുഭവിക്കുന്ന ഗുണഭോക്താവിന് വാര്‍ഡ് മെംബര്‍ സ്റ്റീഫന്‍ പാറാവേലി മുന്‍കൈയെടുത്ത് ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തുടര്നടപടികളായത്. ഗുണഭോക്താവ് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് പഞ്ചായത്തധികൃതര്‍ നേരിട്ടെത്തിയാണ് കരാര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചത്. വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, മെംബര്‍മാരായ ടോമി നിരപ്പേല്‍, ജെയ്സണ്‍, വിഇഒമാര്‍, പഞ്ചായത്തിലെ ഇപിഐപി സെക്ഷന്‍ ക്ലര്‍ക്ക് എന്നിവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. ലൈഫ് 2020 പദ്ധതി പ്രകാരം കടുത്തുരുത്തി പഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ 142 വീടുകള്‍ അനുവദിക്കുന്നുണ്ടെന്നും ഇതില്‍ 70 ശതമാനം ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞുവെന്നും പ്രസിഡന്റ് സൈനമ്മ ഷാജു അറിയിച്ചു. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് അനുവദിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും പ്രസിഡന്റ് പറഞ്ഞു.