കോതനല്ലൂര്‍ : ശബ്ദമില്ലാത്തവന്റെ ശബ്ദമാകുവാന്‍ ക്രൈസ്തവ യുവത്വത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട് കോതനല്ലൂര്‍ വിശുദ്ധ ഗര്‍വാസീസ് ആൻഡ് പ്രോത്താസീസ് ഫൊറോന പള്ളിയില്‍ എസ്എംവൈഎം പാലാ രൂപത സമിതിയുടെ 2023 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മരേഖ പ്രകാശനവും നടന്നു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയില്‍ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തുകയും 2022 രൂപത സമിതിയിലെ അംഗങ്ങള്‍ക്ക് മൊമെന്റോ നല്കി ആദരിക്കുകയും ചെയ്തു.
രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ആമുഖപ്രഭാഷണം നടത്തി. രൂപതയുടെ 2023 വര്‍ഷത്തെ കര്‍മരേഖ പ്രകാശനവും അനുഗ്രഹപ്രഭാഷണവും കോതനല്ലൂര്‍ ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍ നിര്‍വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി ടോണി കവിയില്‍, രൂപത ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ നവീന സിഎംസി, ഫൊറോന ഡയറക്ടര്‍ ഫാ. ആല്ബിന് പുതുപ്പറമ്പില്‍, മുന്‍ രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര, കോതനല്ലൂര്‍ മേഖലാ കൗണ്‍സിലര്‍ സാവിയോ സജിത്ത് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് കൃതജ്ഞത പറഞ്ഞു. ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവന്റെ വികാര വിചാരങ്ങളെ മാനിക്കാതെ ന്യൂനപക്ഷ വകുപ്പ് ഒരു പ്രത്യേക മത വിഭാഗത്തിന് മാറ്റിക്കൊടുത്ത സര്‍ക്കാര്‍ നടപടിക്കെതിരേ യോഗം ശക്തമായി അപലപിച്ചു.
ലഹരിയുടെ ഉപയോഗം എന്നും നാടിനും മനുഷ്യര്‍ക്കും ആപത്താണ് എന്ന പാലാ മെത്രാന് മാര്‍ ജോസഫ് കല്ലെറങ്ങാട്ടിന്റെ ആശയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്എംവൈഎം യുവജനങ്ങള്‍ 2023 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടന വേദിയില്‍വച്ച് -”സേ നോ ടു ഡ്രഗ്സ്’’ -എന്ന ആശയം മുന്‍നിര്‍ത്തി ഫ്ലാഷ് മോബ് നടത്തുകയും തുടര്‍ന്ന് ഒപ്പുശേഖരണം നടത്തുകയും ചെയ്തു.