നെടുങ്കണ്ടം: നെടുങ്കണ്ടം പോളി ടെക്നിക് കോളജില്‍ ആരംഭിക്കുന്ന ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതിയുടെയും ഹ്രസ്വകാല തൊഴിലധിഷ്ടിത കോഴ്സുകളുടെയും ഉദ്ഘാടനം ഇന്നു നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ കാമ്പസിനുള്ളില്‍ വ്യവസായം പദ്ധതി നെടുങ്കണ്ടം പോളി ടെക്നിക് കോളജില്‍ പ്രവര്‍ത്തനം ആരംഭിക്കും.
കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഏതെങ്കിലും ഒരു ഉത്പന്ന നിര്‍മാണ യൂണിറ്റിന്റെ ഭാഗമാക്കുക എന്നതാണ് ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏജന്‍സിയായ അസാപ്പിന്റെ സഹകരണത്തോടെ എല്‍ഇഡി ഡിസ്പ്ലേ നിര്‍മാണ യൂണിറ്റ് കോളജില്‍ പ്രവര്‍ത്തനമാരംഭിച്ചു. പത്തു വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഈ യൂണിറ്റില്‍നിന്നു പിനാക്കിള്‍ ടെക്നോളജി എന്ന പേരിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. നിലവില്‍ ജലജീവന്‍ മിഷനുവേണ്ടി അഞ്ച് എല്‍ഇഡി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറുകള്‍ യൂണിറ്റിനു ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ അഞ്ചാമത്തേതുമായ യൂണിറ്റാണ് നെടുങ്കണ്ടം പോളി ടെക്നിക് കോളജില്‍ ആരംഭിക്കുന്നത്.
ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതിയുടെയും ഹ്രസ്വകാല തൊഴിലധിഷ്ടിത കോഴ്സുകളുടെയും ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു എം.എം. മണി എംഎല്‍എ നിര്‍വഹിക്കും. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന യോഗത്തില്‍ പ്രിന്‍സിപ്പൽ പി.എം. റെജികുമാര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, അസാപ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രസൂണ്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ടൂറിസം സെന്റർ
രാജകുമാരി: വൈഎംസിഎയുടെ നേതൃത്വത്തിൽ നിർമാണം പുരോഗമിക്കുന്ന ഇന്റർനാഷണൽ ടൂറിസം സെന്ററിന്റെ കോൺഫറൻസ് ഹാൾ വൈഎംസിഎ നാഷണൽ പ്രസിഡന്റ് ജസ്റ്റീസ് ജെ.ബി. കോശി ഉത്ഘാടനം ചെയ്തു.
ഓഡിറ്റോറിയവും പത്തോളം റൂമുകളും ഓഫീസുകളും ഉൾപ്പെടുന്നതാണ് ഒന്നാം ഘട്ടം. റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ജെ. സിജു തുടങ്ങിയവർ പങ്കെടുത്തു.