രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാന്പ്യൻഷിപ്പിൽ എൻആർ സിറ്റിയും രാജാക്കാടും ജേതാക്കളായി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ എസ്എൻവി എച്ച്എസ്എസ് എൻആർ സിറ്റിയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ രാജാക്കാട് ഗവ. എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. ഇരു വിഭാഗങ്ങളിലും മാങ്കുളം സെന്റ് മേരീസ് സ്കൂളിനാണു രണ്ടാം സ്ഥാനം. മാങ്കുളം സ്കൂളിലെ ബേസിൽ എബി, ശരണ്യ രവീന്ദ്രൻ എന്നിവരെ മത്സരത്തിലെ മികച്ച താരങ്ങളായി തെരഞ്ഞെടുത്തു.
രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.സി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ത്രോബോൾ അസോസിയേഷൻ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എ. സുനിൽകുമാർ, സംസ്ഥാന നിരീക്ഷകൻ കെ.ഐ. നിസാമുദിൻ, സെക്രട്ടറി അരവിന്ദ് അനിൽകുമാർ, ജിജി ജോസ്, ഷർമിള ബാദുരി മനോജ് എന്നിവർ പ്രസംഗിച്ചു.