+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​ന്നി കാ​ത്ത​ലി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു

റാ​ന്നി: ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നം വി​ശു​ദ്ധി​യി​ല്‍ ഊ​ന്നി​യു​ള്ള​താ​ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. റാ​ന്നി സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ
റാ​ന്നി കാ​ത്ത​ലി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു
റാ​ന്നി: ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നം വി​ശു​ദ്ധി​യി​ല്‍ ഊ​ന്നി​യു​ള്ള​താ​ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. റാ​ന്നി സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ പോ​പ്പ് ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ന്‍ ന​ഗ​റി​ല്‍ ന​ട​ന്നു​വ​ന്ന റാ​ന്നി കാ​ത്ത​ലി​ക് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ശ​ദ്ധി​യോ​ടെ​യു​ള്ള സ്‌​നേ​ഹ​ത്തി​ന്‍റെ​യും ക​രു​ണ​യു​ടെ​യും ആ​ര്‍​ദ്ര​ത​യു​ടെ​യും ധീ​ര​ത​യു​ടെ​യും കു​ടും​ബ​ജീ​വി​ത​മാ​ണ് വി​ശ്വാ​സി​ക​ള്‍ ന​യി​ക്കേ​ണ്ട​തെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.
ക​ണ്‍​വ​ന്‍​ഷ​ന്‍റെ സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ചു. ക​ണ്‍​വ​ന്‍​ഷ​നി​ല്‍ അ​ദ്ദേ​ഹം സ​മാ​പ​ന സ​ന്ദേ​ശ​വും ന​ല്‍​കി. സ​ത്യ​ത്തി​ലും നീ​തി​യി​ലും ഉ​റ​ച്ചു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ല്‍ ക്രി​സ്തു​വി​നു സാ​ക്ഷി​ക​ളാ​ക​ണ​മെ​ന്ന് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച​വ​രെ യോ​ഗ​ത്തി​ല്‍ ആ​ധ​രി​ച്ചു.
വൈ​ദി​ക​ജി​ല്ലാ വി​കാ​രി ഫാ. ​ഷാ​ജി ബ​ഹ​നാ​ന്‍ ചെ​റു​പാ​ല​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വ​ന്‍​ഷ​ന്‍റെ അ​റു​പ​താം വ​ര്‍​ഷ​ത്തി​ലെ ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ബൈ​ജു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, സെ​ക്ര​ട്ട​റി ജെ​യ്‌​സ​ണ്‍ ചി​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.