പാലാ: നഗരസഭ പന്ത്രണ്ടാം വാര്‍ഡില്‍ അംഗന്‍വാടിക്ക് കെട്ടിടമുറി അനുവദിക്കാതെ കേരള കോണ്‍ഗ്രസ് എം രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അംഗന്‍വാടിക്ക് കെട്ടിട സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ വ്യക്തിയുടെ കാര്‍ ഷെഡിലാണ് വാര്‍ഡിലെ അംഗന്‍വാടി നടത്തി വരുന്നത്. വാര്‍ഡിലുള്ള നഗരസഭയുടെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നിലവില്‍ കരാറുകാരില്ലാതെ അനാഥമായി കിടക്കുകയാണ്. വാര്‍ഡിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്നലെ കൗണ്‍സില്‍ ചേരാന്‍ നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ വിഷയത്തില്‍ ഉന്നത നേതൃത്വം ഇടപെട്ട് കൗണ്‍സില്‍ യോഗം മാറ്റി വയ്പിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. 31ന് രാവിലെ പത്തു മുതല്‍ കൊട്ടാരമറ്റത്ത് ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ കൗണ്‍സിലര ജോസ് ഇടേട്ട് അറിയിച്ചു.