പാലാ: നിരാലംബരെ സഹായിക്കുമ്പോള്‍ നമ്മള് നേരിട്ട് ദൈവത്തിലേക്കാണ് അത് കൊടുക്കുന്നതെന്ന് പാലാ രൂപതാ പ്രോട്ടോ സിഞ്ചുലൂസ് മോണ്‍. ജോസഫ് തടത്തില്‍. ഏഴാച്ചേരി പെരികിലമലയില്‍ ഫ്രാന്‍സീസ് ജോസഫ് (കൊച്ചേട്ടന്) ഭാര്യ പരേതയായ ചാച്ചിയുടെ പേരില്‍ എട്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സ്ഥലം നല്കി വീടുകള്‍ നിര്‍മ്മിക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാന്‍സീസ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഏഴാച്ചേരി സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോര്‍ജ് പള്ളിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബിനോയ് ജോസഫ്, ലാലച്ചന്‍ ചെട്ടിയാകുന്നേല്‍, സാജു അലക്സ്, റ്റി.എന്‍. സുകുമാരന്‍ നായര്‍, റെജിമോന് സിറിയക്, അജോ തൂണുങ്കല്‍, സോജന് കാവളക്കാട്ട് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി.
ചാച്ചിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജൂലൈ 29 ന് ഗൃഹപ്രവേശനം നടത്തക്കവിധത്തിലാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നത്. ഫ്രാന്‍സീസ് ജോസഫിന്റെ വീടിനോടു ചേര്‍ന്നുള്ള അരയേക്കറോളം സ്ഥലത്താണ് എട്ട് വീടുകള്‍ പണിതുയര്‍ത്തുന്നത്.