പൂഞ്ഞാർ: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ വാർഷികവും പ്രതിഭാസംഗമവും സർവീസിൽനിന്നു വിരമിക്കുന്ന ഷീലമ്മ മാത്യു, ബീന ഏബ്രാഹം ഇവർക്ക് യാത്രയയപ്പും ഇന്നും നാളെയുമായി നടക്കും.
ഇന്ന് 9.45 ന് കുട്ടികളുടെ കലാപ്രകടനം ധ്വനി യോഗത്തിൽ ഹെഡ്മാസ്റ്റർ സോണി തോമസ് അധ്യക്ഷത വഹിക്കും. മുൻ ഹെഡ്മാസ്റ്റർ അലോഷ്യസ് ഏബ്രഹാം യോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് സ്കൂൾ ഉപജില്ല, ജില്ല സംസ്ഥാന മത്സരങ്ങളിൽ വിജയികളായ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് പ്രതിഭാ സംഗമം നടക്കും. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് പ്ലാത്തോട്ടം അധ്യക്ഷത വഹിക്കും.പ്രമുഖ ഗാനരചയിതാവ് സാജൻ പെരിങ്ങുളം യോഗം ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ ബിബിൻ മാടപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. നാളെ സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടക്കും. സ്കൂൾ മാനേജർ റവ. ഫാ.മാത്യു പാറത്തൊട്ടി അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സമ്മേളനം ഉദ്ഘാടനവും ലാപ് ടോപ്പ് സമർപ്പണവും നടത്തും. പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നിർവഹിക്കും. സർവീസിൽനിന്നു വിരമിക്കുന്ന ഷീലമ്മ മാത്യു, ബീന ഏബ്രഹാം. എന്നിവരുടെ ഫോട്ടോ അനാഛാദനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ നിർവഹിക്കും. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സ്കൂളിലെ അധ്യാപിക ഡോ. അനിറ്റ് ജോസിനെ സമ്മേളനത്തിൽ ആദരിക്കും.