ചേന്നാട്: ലൂർദ് മാതാപള്ളിയിൽ ലൂർദ് മാതാവിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി.നാളെ മുതൽ ഫെബ്രുവരി രണ്ട് വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ് 6.30 മുതൽ 8.30 വരെ ധ്യാനം നയിക്കുന്നത് ഫാ.ജോസഫ് ആലഞ്ചേരിൽ. മൂന്നിനു വൈകുന്നേരം 4.30 ന് കൊടിയേറ്റ്, ലദീഞ്ഞ് ഇടവക ഡയറക്ടറി പ്രകാശനം - റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ. അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം- റവ ഡോ: കുര്യാക്കോസ് കാപ്പിലിപറമ്പിൽ. 6.30 ന് സെമിത്തേരി സന്ദർശിച്ച് പ്രാർഥന. നാലിന് 5.30ന് കഴുന്നു പ്രദക്ഷിണം. 5.45ന് ജപമാല പ്രദക്ഷിണം 6.15ന് വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് - ഫാ. സണ്ണി ആക്കാട്ടുമുണ്ടയ്ക്കൽ. 7.30 ന് സ്നേഹവിരുന്ന്. അഞ്ചിന് 6.45 ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം- ഫാ. മിനേഷ് പുത്തൻ പൂരയിൽ. 6.30 ന് പ്രദക്ഷിണം. എട്ടിന് പരിശുദ്ധ കൂർ ബാനയുടെ ആശീർവാദം. 8.30 ന് കലാസസ്യ.