പാലാ: കോട്ടയം ബസേലിയോസ് കോളജ് സംഘടിപ്പിച്ച അഖില കേരള എന്‍സിസി ഫെസ്റ്റ് ഏക്താ 2023 ല്‍ പാലാ സെന്റ് തോമസ് കോളേജ് വിജയികളായി.
16 കേരളാ എന്‍സിസി ബറ്റാലിയന് കമാണ്ടിങ് ഓഫീസര്‍ കേണല്‍ ദാമോദരന്‍ എന്‍സിസി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.കലാപരമായും, കായികപരമായും നടന്ന നിരവധി മത്സരങ്ങള്‍ക്ക് ഒടുവിലാണ് എന്‍സിസി നാവിക വിഭാഗത്തിന്റെ വിജയം. ഏക്താ എന്‍സിസി ഫെസ്റ്റില്‍ സീനിയര്‍ വിഭാഗം മികച്ച കേഡറ്റായി നേവല്‍ വിഭാഗത്തില്‍ നിന്നും വിശ്വജിത്ത് വിജയിയായി. കൂടാതെ ഗാര്‍ഡ് ഓഫ് ഹോണര്‍ മത്സരത്തിലും സ്പോട്ട് ഫോട്ടോഗ്രഫി മത്സരത്തിലും രണ്ടാം സ്ഥാനവും നേടിയാണ് എന്‍സിസി നേവല്‍ വിഭാഗം വിജയികളായത്.
നിരവധി ആര്‍മി യൂണിറ്റുകളോട് മത്സരിച്ചു ചാമ്പ്യന്‍ഷിപ് സ്വന്തമാക്കിയ നേവല്‍ വിഭാഗത്തിന്റെ പ്രകടനം എന്‍സിസി ഫെസ്റ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നേവല്വിംഗ് കേഡറ്റ് ക്യാപ്റ്റന്‍ ശ്രീജിത്ത് വി,പെറ്റി ഓഫീസര്‍ കേഡറ്റ് അഭിജിത് പി അനില്‍,ലീഡിംഗ് കേഡറ്റ് വിശ്വജിത്ത് എന്നിവര്‍ ഫെസ്റ്റിന് നേതൃത്വം നല്കി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജയിംസ് ജോണ്‍ മംഗലത്ത്,വൈസ് പ്രിന്‍സിപ്പൽമാരായ ജോജി അലക്സ്, സോ.ഡേവിസ് സേവ്യര്‍, കോളജ് ബര്‍സാര്‍ ഫാ മാത്യൂ ആലപ്പാട്ടുമേടയില്‍, നേവല്വിംഗ് എഎന്‍ഒ ഡോ. അനീഷ് സിറിയക് എന്നിവര്‍ നേവല്‍ വിഭാഗം കേഡറ്റുകളെ അഭിനന്ദിച്ചു.