പാലാ: വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന പാലാ നഗരസഭയുടെ വനിതാ ഹോസ്റ്റല്‍ ഏറ്റെടുക്കാന്‍ വനിതാ വികസന കോര്പറേഷന് തയാറെടുക്കുന്നു. കോര്‍പറേഷന്റെ വനിതാ മിത്ര പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇതു നടപ്പാക്കുന്നത്. വനിതാ വികസന കോര്പറേഷന് ഇപ്പോള്‍ നിരവധി പട്ടണങ്ങളില്‍ ഹോസ്റ്റലുകള്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു വരുന്നുണ്ട്. കോര്പറേഷന് റീജണല്‍ മാനേജരോടൊപ്പം വനിതാ വികസന കോര്പറേഷന് ഭരണസമിതി അംഗം പെണ്ണമ്മ ജോസഫ് പാലാ നഗരസഭയുടെ അടഞ്ഞു കിടക്കുന്ന ഹോസ്റ്റലില്‍ എത്തി മൂന്നു തവണ സംയുക്ത പരിശോധന നടത്തിയിരുന്നു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി കൈമാറിയാൽ ഏറ്റെടുത്തു നടത്താന്‍ തയാറാണെന്ന് അവര്‍ നഗരസഭയെ അറിയിച്ചിട്ടുണ്ട്.
താമസ സൗകര്യം
ഭക്ഷണ സൗകര്യത്തോടെ താമസവും അതോടൊപ്പം ഇന്റര്‍വ്യൂ, മറ്റ് യാത്രാ അവശ്യങ്ങൾ എന്നിവയുമായി എത്തുന്നവര്‍ക്കും ചുരുങ്ങിയ സമയത്തേക്കും താമസ സൗകര്യവും ഇവിടെ ലഭ്യമാക്കും വിധമാണ് ക്രമീകരണം ഏര്‍പ്പെടുത്തുക. ഈ കെട്ടിടത്തില്‍ മറ്റു സ്ഥാപനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. വാര്ഡന്, കുക്ക്, സെക്യൂരിറ്റി ജീവനക്കാർ എന്നിവരെ കോര്പറേഷന് നിയമിക്കും. നഗരസഭയ്ക്കു പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന വാടകയും നല്‍കും. പാലായില്‍ വനിത ഹോസ്റ്റല്‍ നടപ്പാക്കുന്നതിനു വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ കെ.സി. റോസകുട്ടിയും മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദുവും സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
നഗരസഭാ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍
തുറക്കണമെന്ന്
പാലാ: മീനച്ചില്‍ താലൂക്ക് ആസ്ഥാനമായ പാലായില്‍ ജീവനക്കാരായ വനിതകള്‍ക്കായി സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസ സൗകര്യം ലഭ്യമാക്കാൻ വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍ ഉടൻ തുറക്കണമെന്നു കേരള എന്‍ജിഒ ഫ്രണ്ട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നൂറു പേര്‍ക്കു താമസ സൗകര്യം കിട്ടാവുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മറ്റാവശ്യങ്ങള്‍ക്കു ഹോസ്റ്റല്‍ കെട്ടിടം വിട്ടുകൊടുക്കരുത്. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ആര്.ടി. അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷിജു വി. കുര്യന് യോഗം ഉദ്ഘാടനംചെയ്തു. സജി ചിറയത്ത്, ബോബി കെ. ജോസഫ്, ബിന്‍സി ജോസഫ്, ജേക്കബ്, ബിനോ സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.