വിഴിഞ്ഞം: അമ്മയുടെ മരണം കഴിഞ്ഞ് പതിനേഴാംനാൾ മകൻ സൈക്കിളിൽ നിന്നു കനാലിൽ വീണ് മരിച്ചു. കോട്ടുകാൽ പയറ്റുവിള മന്നോട്ടുകോണം എൻകെ ഭവനിൽ പരമേശ്വരൻ ആശാരി (55) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.
സൈക്കിളിൽ പോകുമ്പോൾ വീടിന് സമീപത്തെ കനാലിലേക്കു മറിഞ്ഞു വീഴുകയായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. ഹൃദയ സംബന്ധമായ രോഗം മൂലം പരമേശ്വരൻ ആശാരി ചികിത്സയിലായിരുന്നു. ഭാര്യ: എം.എൻ. ലതിക. മക്കൾ: നിധീഷ്, നീതു. മരുമകൾ; സാന്ദ്ര. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വിഴിഞ്ഞം പോലീസ് കേസ് എടുത്തു.