നര്‍ക്കിലക്കാട്: നാലുവര്‍ഷത്തോളമായി നിര്‍മാണം ഇഴഞ്ഞുനീങ്ങുന്ന ഭീമനടി-ചിറ്റാരിക്കാല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മരണ ദിനമായ നാളെ വൈകുന്നേരം നാലു മുതല്‍ നര്‍ക്കിലക്കാട് ടൗണില്‍ സായാഹ്ന ധര്‍ണയും തുടര്‍ന്ന് പന്തം കൊളുത്തി പ്രകടനവും നടത്തും.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. സംയുക്ത സമരസമിതി ചെയര്മാന് തോമസ് കാനാട്ട് അധ്യക്ഷതവഹിക്കും. കണ്‍വീനര്‍ സോണി കാരിക്കല്‍ സംബന്ധിക്കും. സംയുക്തസമരസമിയുടെ നേതൃത്വത്തില്‍ നേരത്തെ റോഡ് ഉപരോധവും തുടര്‍ന്ന് നര്‍ക്കിലക്കാട് മുതല്‍ ഭീമനടി വരെ മനുഷ്യ ചങ്ങലയും തീര്‍ത്ത് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ നിരവധി സമരങ്ങള്‍ നടന്നെങ്കിലും റോഡിന്റെ നിര്‍മാണം ഇപ്പോഴും യാതൊരുവിധ പുരോഗതിയും ഇല്ല. കാല്‍നടയാത്ര പോലും ദുരിതമായ ഇവിടെ റോഡ് നിര്‍മാണം വൈകുന്നതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.