എണ്ണപ്പാറ: മാസങ്ങളായി ഇഴഞ്ഞുനീങ്ങിയ എണ്ണപ്പാറ-കാലിച്ചാനടുക്കം റോഡ് പ്രവൃത്തി പുനരാരംഭിച്ചിട്ടും നാട്ടുകാരുടെ ദുരിതത്തിന് അറുതിയില്ല. ഇതുവരെ പൊടിമണ്ണ് നിറഞ്ഞിരുന്ന റോഡില്‍ ഇപ്പോള്‍ സിമന്റും മെറ്റലും നിരത്തി രണ്ടാഴ്ചയായിട്ടും ടാറിംഗ് നടക്കാത്തതിനാല്‍ തായന്നൂര്‍ ടൗണ്‍ അടക്കമുള്ള പ്രദേശങ്ങള്‍ പൊടിയില്‍ കുളിച്ചു നില്പാണ്. എണ്ണപ്പാറ മുതല്‍ തായന്നൂര്‍ സ്കൂള്‍ വരെയുള്ള ഭാഗത്ത് മൂന്നു മാസം മുമ്പാണ് പഴയ ടാറിംഗ് പൂര്‍ണമായും ഇളക്കിമാറ്റിയത്. പിന്നെ മാസങ്ങളോളം പ്രവൃത്തിയൊന്നും നടക്കാതായതോടെ ഇവിടെ ചെമ്മണ്പാതയായി. തായന്നൂരില്‍ നിന്ന് കാലിച്ചാനടുക്കത്തേക്കുള്ള റോഡിലും ഏതാണ്ട് ഇതുതന്നെയായിരുന്നു അവസ്ഥ. ബസുകളടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അടുത്തുള്ള കടകളും വീടുകളുമെല്ലാം പൊടിമണ്ണില്‍ കുളിക്കുകയായിരുന്നു.
നാട്ടുകാരും വാഹനയാത്രക്കാരുമെല്ലാം പലവട്ടം പരാതി പറഞ്ഞതിനു ശേഷമാണ് അടുത്തിടെ പ്രവൃത്തി വീണ്ടും തുടങ്ങിയത്. എന്നാല്‍ അതും മെല്ലെപ്പോക്കിലാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും പരാതി.
സിമനന്റും മെറ്റലും നിരത്തുന്ന മുറയ്ക്ക് ടാറിംഗും തുടങ്ങിയിരുന്നെങ്കില്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ഏറെക്കുറെ എല്ലായിടങ്ങളിലും പണി പൂര്‍ത്തിയാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെമ്മണ്പൊടിയുടെ സ്ഥാനത്ത് സിമന്റ് പൊടിയായെന്ന വ്യത്യാസം മാത്രമേ ഇപ്പോഴുള്ളൂ.
പൊടിശല്യം കുറയ്ക്കാന്‍ കരാറുകാര്‍ തന്നെ റോഡില്‍ വെള്ളം തെളിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങള്‍ കൊണ്ട് അതും നിലച്ചു. എന്നാലും ടാറിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ ദുരിതം പെട്ടെന്ന് തീരുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.
കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ - കാലിച്ചാനടുക്കം റോഡ് നവീകരണ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് എണ്ണപ്പാറ-കാലിച്ചാനടുക്കം റോഡ് നവീകരിക്കുന്നത്. റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മലയോരമേഖലയില്‍ നിന്ന് കാഞ്ഞങ്ങാട് നഗരത്തിലേക്കുള്ള ദൂരം ഗണ്യമായി കുറയും.