കരുവഞ്ചാൽ: ആശാൻകവല അങ്കണവാടിയുടെയും ആലക്കോട് എക്സൈസ് റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കൗമാരം സംഘടിപ്പിച്ചു. പരിപാടിയിൽ വർണക്കൂട് അംഗങ്ങൾക്കായി പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി.ആർ. രാജേഷ് ബോധവത്കരണ ക്ലാസെടുക്കുകയും ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. ഒന്നാം സ്ഥാനം വെള്ളാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ ഏയ്ഞ്ചൽ മരിയക്കും രണ്ടാം സ്ഥാനം കണിയൻചാൽ എച്ച്എസ്എസിലെ അർച്ചന സജീവനും മൂന്നാം സ്ഥാനം വെള്ളാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ ആൻ മരിയക്കും ലഭിച്ചു.
ആശാൻകവല വാർഡ് അംഗം ബിന്ദു സജി അധ്യക്ഷത വഹിച്ചു. എം.പി. സാറാമ്മ, മല്ലിക എന്നിവർ പ്രസംഗിച്ചു.
ആശാൻകവല വാർഡ് അംഗം ബിന്ദു സജി അധ്യക്ഷത വഹിച്ചു. എം.പി. സാറാമ്മ, മല്ലിക എന്നിവർ പ്രസംഗിച്ചു.