+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഗ്രി​പി​ത്ത് ച​കി​രി ക​മ്പോ​സ്റ്റ് വി​പ​ണി​യി​ലി​റ​ക്കി

ക​ണ്ണൂ​ർ: കെ​സി​സി​പി ലി​മി​റ്റ​ഡ് വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​മ്പ​നി​യു​ടെ നീ​ലേ​ശ്വ​രം, പ​ഴ​യ​ങ്ങാ​ടി യൂ​ണി​റ്റു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന അ​ഗ്രി​പി​ത്ത് ച​കി​രി ക​മ്പോ​സ്റ്റ് വി​പ
അ​ഗ്രി​പി​ത്ത് ച​കി​രി ക​മ്പോ​സ്റ്റ്  വി​പ​ണി​യി​ലി​റ​ക്കി
ക​ണ്ണൂ​ർ: കെ​സി​സി​പി ലി​മി​റ്റ​ഡ് വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​മ്പ​നി​യു​ടെ നീ​ലേ​ശ്വ​രം, പ​ഴ​യ​ങ്ങാ​ടി യൂ​ണി​റ്റു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന അ​ഗ്രി​പി​ത്ത് ച​കി​രി ക​മ്പോ​സ്റ്റ് വി​പ​ണി​യി​ലി​റ​ക്കി. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് കെ​സി​സി​പി​എ​ൽ ചെ​യ​ർ​മാ​ൻ ടി.​വി. രാ​ജേ​ഷി​ന് ന​ൽ​കി വി​പ​ണ​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സ​സ്യ​വ​ള​ർ​ച്ച​യ്ക്ക് സ​ഹാ​യ​ക​മാ​ണ് ച​കി​രി ക​മ്പോ​സ്റ്റ്. ജ​ല​സം​ഭ​ര​ണ​ശേ​ഷി ഉ​ള്ള​തി​നാ​ൽ വ​ര​ണ്ട കാ​ലാ​വ​സ്ഥ​യി​ലും ഈ​ർ​പ്പ​ത്തെ നി​ല​നി​ർ​ത്തി വേ​ന​ൽ കെ​ടു​തി​ക​ളി​ൽ​നി​ന്നും വി​ള​ക​ളെ സം​ര​ക്ഷി​ക്കു​ന്നു എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഒ​രു കി​ലോ​ഗ്രാം, ര​ണ്ട് കി​ലോ​ഗ്രാം, അ​ഞ്ച് കി​ലോ, 10 കി​ലോ, 25 കി​ലോ​ഗ്രാം എ​ന്നീ പാ​ക്ക​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. 25 രൂ​പ മു​ത​ൽ 360 രൂ​പ വ​രെ​യാ​ണ് വി​ല.
മാ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​സി​സി​പി​എ​ൽ ചെ​യ​ർ​മാ​ൻ ടി.​വി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ഷാ​ജി​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി. ബാ​ല​കൃ​ഷ​ൻ, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ഐ.​വി. ശി​വ​രാ​മ​ൻ, വി.​വി. ശ​ശീ​ന്ദ്ര​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ആ​ന​ക്കൈ ബാ​ല​കൃ​ഷ​ണ​ൻ, അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ എ.​കെ. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.