കണ്ണൂര്‍: കാഴ്ചപരിമിതരുടെ സംഘടനയായ കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് (കെഎഫ്ബി) സംസ്ഥാന സമ്മേളനത്തിന് കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളജിൽ തുടക്കമായി. കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാഴ്ച പരിമിതരുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കെഎഫ്ബി ജില്ലാ കമ്മിറ്റിക്കുള്ള അവാര്‍ഡ് വിതരണവും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. കോര്പറേഷന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഇന്ദിര, സി. അനിൽ കുമാർ, ലയൺസ് കോ-ഓർഡിനേറ്റർ എം. വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ മഞ്ജു മോഹൻ, കെഎഫ്ബി ആക്ടിംഗ് പ്രസിഡന്റ് ഡോ. സി. ഹബീബ്, ജില്ലാ സെക്രട്ടറി ടി.എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഇന്നു രാവിലെ വനിതാസമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. 2500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇന്നു വൈകുന്നേരം സമാപിക്കും.