മാങ്ങാട്ടുപറന്പ്: വ്യക്തികളുടെയും കുടുംബങ്ങളുടെയും മാനസികാരോഗ്യത്തിനും സാമൂഹികക്ഷേമ പദ്ധതികൾക്കും പ്രാധാന്യം നൽകുന്ന എംഎസ്എംഐ നവദർശൻ ഫാമിലി റിന്യൂവൽ ആൻഡ് സോഷ്യൽ വെൽഫെയർ സെന്ററിന്റെ ഏഴാം വാർഷികാഘോഷം ധർമശാലയിലുള്ള നവദർശൻ സെന്ററിൽ നടന്നു. കല്യാശേരി നിയോജകമണ്ഡലം എംഎൽഎ എം. വിജിൻ ഉദ്ഘാടനം ചെയ്തു. എംഎസ്എംഐ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആൻസി മാത്യു അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ഫാ. ആന്റണി മുതുകുന്നേൽ അനുഗ്രഹം പ്രഭാഷണം നടത്തി.
തളിപ്പറന്പ് ആർഡിഒ ഇ.പി.മേഴ്സി, കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ബാലകൃഷ്ണൻ, ഫാ. മാത്യു വലിയപറമ്പിൽ, ആശ ടോണി കോക്കാട്ട്, കേരള അപ്ലൈഡ് കൗൺസലിംഗ് സൈക്കോളജി അസോസിയേഷൻ സെക്രട്ടറി മുഹമ്മദ്, ഫാ. സ്കറിയ കല്ലൂർ ഒഎഫ്എം പ്രസംഗിച്ചു. ഡോ.സിസ്റ്റർ ജോണറ്റ് മരിയ സ്വാഗതവും സിസ്റ്റർ ജസ്റ്റിന നന്ദിയും പറഞ്ഞു. സിസ്റ്റർ . ഡോ.ഡിവിന ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. എംഎസ്എംഐ നവദശൻ സോഷ്യൽ വർക്ക് കോ-ഓർഡിനേറ്റർ സിസ്റ്റർ റോസിയ കുര്യൻ നേതൃത്വം നൽകി.