കണ്ണൂർ: കോവിഡ് കാലത്ത് ഏറെ രോഗികൾക്ക് ആശ്രയമായിരുന്ന എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അർബൻ ഡയാലിസിസ് സെന്റർ അടിയന്തരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കണ്ണൂർ കോർപറേഷനോട് നിർദേശിച്ചു. റോട്ടറി ക്ലബിന്റെ സഹകരണത്തോടെ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് ഡയാലിസിസ് സെന്റർ പ്രവർത്തന സജ്ജമാക്കിയതായി കോർപറേഷൻ പ്രതിനിധി യോഗത്തിനെ അറിയിച്ചു.
സെന്ററിന്റെ നടത്തിപ്പ് കോർപറേഷന് കൈമാറിയതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഡയാലിസിസ് സെന്റർ തുറക്കുന്നതിനുള്ള നടപടികൾക്ക് ജില്ലാ കളക്ടർ നേതൃത്വം നൽകണമെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ നിർദേശിച്ചു.
ഫെബ്രുവരിയിൽ തന്നെ സെന്റർ തുറക്കാൻ കളക്ടർ കോർപറേഷന് നിർദേശം നൽകി. : കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി നാമനിർദേശം ചെയ്യപ്പെട്ട ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശനെ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ അനുമോദിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഏറ്റെടുത്തുനടത്താൻ ട്രോമ കെയർ യൂണിറ്റ് മുന്നോട്ടുവന്നതായി പോലീസ് അറിയിച്ചു. കൗണ്ടർ ഫെബ്രുവരി ആദ്യവാരം ആരംഭിക്കാൻ കളക്ടർ നിർദേശിച്ചു. കണ്ണൂർ ഗവ. ഐടിഐയിലെ കെട്ടിട നിർമാണ പ്രവൃത്തികൾ മാർച്ച് 31നകം പൂർത്തീകരിക്കാൻ കരാറുകാരന് കർശന നിർദേശം നൽകിയതായി കെയ്സ് ജില്ലാ സ്കിൽ കോ-ഓർഡിനേറ്റർ അറിയിച്ചു. കളക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ച ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ അനുമതി ലഭിച്ചതായി അറിയിച്ചു.
ദേശീയപാതയിൽ നടാൽ-ഊർപ്പഴശിക്കാവ് റോഡിൽ അണ്ടർപാസ് ഇല്ലെന്നും പ്രദേശത്ത് രണ്ട് ലൈറ്റ് വെഹിക്കുലാർ അണ്ടർപാസ് (എൽവിയുപി) ഉണ്ടെന്നും ദേശീയപാത അഥോറിറ്റി അറിയിച്ചു. രണ്ട് കിലോ മീറ്ററിൽ കുറഞ്ഞ പരിധിയിൽ ലൈറ്റ് വെഹിക്കുലാർ അണ്ടർപാസ് (എൽവിയുപി)/വെഹിക്കുലാർ അണ്ടർ പാസ് (വിയുപി)/ഓവർ പാസ് എന്നിവ ആവശ്യമില്ലെന്നും അറിയിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ എംഎൽഎയുടെയും സജീവ് ജോസഫ് എംഎൽഎയുടെ പ്രതിനിധികൾ, സബ് കളക്ടർ സന്ദീപ് കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.