മാനന്തവാടി: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ അമ്മയുടെയും വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ ഫെബ്രുവരി ഒന്നു മുതൽ 11 വരെ ആഘോഷിക്കും.
ഫൊറോന വികാരി ഫാ.ബിജു മാവറ, കമ്മിറ്റി ഭാരവാഹികളായ ടോമി എളന്പാശേരി, ലോറൻസ് കിഴക്കേപയ്യംന്പിള്ളിൽ, ഷാബു ചക്കാലക്കുടിയിൽ, പി.എം. റിജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി ഒന്‍പതും പത്തും പതിനൊന്നുമാണ് പ്രധാന തിരുനാൾ ദിനങ്ങൾ.
ഫെബ്രുവരി ഒന്നിന് വൈകീട്ടാണ് കൊടിയേറ്റ്. അന്നു മുതൽ ഏഴ് വരെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, വചനപ്രഘോഷണം. എട്ടിന് വൈകുന്നേരം 4.30ന് ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാർ തോമസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് സമർപ്പിതരെ ആദരിക്കൽ, വാഹന വെഞ്ചരിപ്പ്. ഒൻപതിനു രാവിലെ 6.30നും 10നും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് റാസ കുർബാന. ആറിന് ദിവ്യകാരുണ്യ പ്രദക്ഷിണം. രാത്രി എട്ടിന് മെഗാ മാജിക് ഷോ. 10ന് രാവിലെ 6.30നും 8.30നും 10.30നും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് രൂപതയിലെ നവ വൈദികർ അർപ്പിക്കുന്ന വിശുദ്ധ കുർബാന. രാത്രി ഏഴിന് തിരുനാൾ പ്രദക്ഷിണം. ഒൻപതിന് മേളക്കാഴ്ച. 9.30ന് ആകാശവിസ്മയം. 10ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസിന്റെ സാമൂഹിക നാടകം-റാന്തൽ. 11ന് രാവിലെ 6.30നും 7.30നും 8.30നും വിശുദ്ധ കുർബാന. 9.45ന് രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലത്തിന് സ്വീകരണം. 10.15ന് ആഘോഷമായ തിരുനാൾ കുർബാന. 12.30ന് പ്രദക്ഷിണം, നേർച്ച ഭക്ഷണം.