മാനന്തവാടി: വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ ഗാന്ധി പാർക്കിൽ സായാഹ്ന ധർണ നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു.
വയനാടൻ കാടുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികമുള്ള വന്യമൃഗങ്ങളെ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റണമെന്നും ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര വന നിയമത്തിൽ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചുവെന്ന് അഭിപ്രായപ്പെട്ടു. സിപിഐ ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റിയംഗം കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി ഡോ. അന്പി ചിറയിൽ, ജോസഫ്, കെ.പി. വിജയൻ, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ശോഭ രാജൻ, കെ.പി. രാജൻ, നിഖിൽ പദ്മനാഭൻ, ഷിജു കൊമ്മയോട് എന്നിവർ പ്രസംഗിച്ചു.