ചങ്ങനാശേരി: മഹാത്മജിയുടെ പാദമുദ്രകള്‍ പിന്തുടര്ന്ന് വിദ്യാര്‍ഥികള്‍ ആനന്ദാശ്രമത്തിലെത്തി. കിടങ്ങൂര്‍ ഭാരതീയ വിദ്യാവിഹാറിലെ കുട്ടികളുടെ മനസിലുദിച്ച ആശയത്തിന് അധ്യാപകര്‍ പ്രോത്സാഹനം നല്‍കിയപ്പോഴാണ് വിദ്യാര്‍ഥികളുടെ ഗാന്ധി സ്മൃതിയാത്ര യാഥാര്‍ഥ്യമായത്. യാത്രയ്ക്ക് തുടക്കമിടാന്‍ ഗാന്ധിജി ഉദ്ഘാടനം ചെയ്ത ചങ്ങനാശേരി മോര്‍ക്കുളങ്ങര ആനന്ദാശ്രമത്തില്‍ എത്തിയ സംഘത്തെ ശാഖാ ഭാരവാഹികള്‍ സ്വീകരിച്ചു. കോട്ടയം ജില്ലയില്‍ ഗാന്ധിജി സന്ദര്‍ശിച്ച സ്ഥലങ്ങളിലൂടെയായിരുന്നു യാത്ര. ആനന്ദാശ്രമം മുഖമണ്ഡപത്തില്‍ ശാഖാ വൈസ് പ്രസിഡന്റ് സജിത്ത് റോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശാഖാ സെക്രട്ടറി സന്തോഷ് യാത്ര ഉദ്ഘാടനം ചെയ്തു. ഗാന്ധി ഫോറം പ്രസിഡന്റ് ജസ്റ്റിന് ബ്രൂസ് ഗാന്ധിദര്‍ശന്‍ ക്ലാസ് നയിച്ചു. യാത്രയ്ക്ക് നേതൃത്വം നല്കിയ അധ്യാപകരായ വി. പ്രദീപ്കുമാര്‍, എസ്. ശ്രീകല, ശാഖാകമ്മറ്റിയംഗം കെ.എസ്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
1934 ജനുവരി 19ന് ആനന്ദാശ്രമത്തിന്റെ ഉദ്ഘാടനദിനത്തില്‍ പ്രസിദ്ധീകരിച്ച നോട്ടീസ്, ഗാന്ധി സ്മാരകം, ആനന്ദാശ്രമം സന്ദര്‍ശനവേളയില്‍ ശ്രീനാരായണ ഗുരുദേവന് ഉപയോഗിച്ച തഴപ്പായയും തലയിണയും സൂക്ഷിച്ചിരിക്കുന്ന മുറി, ആനന്ദാശ്രമം സ്കൂള്‍ എന്നിവ കണ്ടാണ് സംഘം മടങ്ങിയത്.
മടക്കയാത്രയില്‍ ഗാന്ധിജിയുടെ പാദമുദ്രകള്‍ പതിഞ്ഞ കോട്ടയം എംറ്റി സെമിനാരി സ്കൂള്‍, തിരുവാര്‍പ്പ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുമാരനല്ലൂര്ദേവീ ക്ഷേത്രം, വൈക്കം ബോട്ടുജെട്ടി, ഇണ്ടംതുരുത്തി മന എന്നിവയും സന്ദര്‍ശിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി യാത്ര സമാപിച്ചു.