കോട്ടയം: ചങ്ങനാശേരി-കോട്ടയം വികാരിയാത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്തോലികയും വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മാർ മാത്യു മാക്കീലിന്റെ 109-ാം ചരമവാർഷികവും അനുസ്മരണ ശുശ്രൂഷകളും ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ ആചരിച്ചു. കോട്ടയം അതിരൂപത അസംബ്ലിയുടെ സമാപനദിനത്തിന്റെയും പശ്ചാത്തലത്തിൽ കൃതജ്ഞതാ ബലിക്ക് ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. മാർ ജോസഫ് പണ്ടാരശേരിയിൽ, ഗീവർഗീസ് മാർ അപ്രേം, വികാർ ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് മുളവനാൽ എന്നിവർ സഹകാർമികരായിരുന്നു.
ദൈവദാസൻ മാർ മാത്യു മാക്കീലിന്റെ 109-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ ലേഖന മത്സരത്തിൽ വിജയികളായ ത്രേസ്യാമ്മ മാത്യു കൊരട്ടിയിൽ, ജിജി കുര്യൻ കിഴക്കേപുറത്ത്, ജോൺസി ബിജു മാവേലി പുത്തൻപുരയിൽ, അഞ്ചു മരിയ മൂർത്തിക്കൽ, സബിത മനോജ് ഇല്ലിക്കൽ, സോനാ ഷിബു പാലപ്പുഴമറ്റം എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടയ്ക്കാട്ട് ഫൊറാന വികാരി ഫാ. ജോൺ ചേന്നാകുഴി, വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ കരുണ എസ് വിഎം പോസ്റ്റിലേറ്റേഴ്സ്, സിസ്റ്റർ മേഴ്സിലിസ്റ്റ് എസ്വിഎം, സിസ്റ്റർ ലിസ്മരിയ എസ്വിഎം എന്നിവർ നേതൃത്വം നൽകി.