ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയുടെ മുൻവശത്തെ റോഡിൽ കാൽനടയാത്രക്കാർക്കായി നിർമിച്ചിട്ടുള്ള നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി പോസ്റ്റിൽ കേബിൾ കുരുക്ക്. കാൽനടയാത്രക്കാർക്ക് യാത്ര ചെയ്യാൻ പറ്റാത്തവിധമാണു കേബിളുകൾ കുരുക്കുണ്ടാക്കിയിരിക്കുന്നത്.
വൈദ്യുതി പോസ്റ്റ് നടപ്പാതയിൽനിന്നു മാറ്റിയില്ലെങ്കിലും കേബിൾക്കുരുക്കെങ്കിലും നീക്കം ചെയ്യാൻ അധികൃതർ തയാറാകണമെന്നാണ് കാൽനടയാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
മൂന്നുനോന്പ് ആചരണം പ്രധാനമെന്നു സർക്കുലർ
ചങ്ങനാശേരി: സുറിയാനി സഭകളുടെ അനന്യ പാരന്പര്യമായ മൂന്നു നോന്പ് ആചരണം പ്രാധാന്യത്തോടെ നിർവഹിക്കണമെന്നു ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സർക്കുലർ. 30 മുതൽ ആരംഭിക്കുന്ന നോന്പ് എല്ലാവരും പ്രാധാന്യത്തോടെ നിയോഗംവച്ച് അനുഷ്ഠിക്കണമെന്നു സർക്കുലർ പറയുന്നു. കേരള സഭയുടെയും സീറോ മലബാർ സഭയുടെയും നവീകരണം, സാമൂഹ്യതിന്മകളിൽനിന്നു മോചനം, അതിരൂപത ബൈബിൾ കൺവൻഷന്റെയും അജപാലനപദ്ധതികളുടെയും വിജയം, ഇടവകകളിൽ നടക്കുന്ന മിശിഹാനുഭവ കൺവൻഷന്റെ വിജയം എന്നീ നിയോഗങ്ങളോടെ നോന്പ് അനുഷ്ഠിക്കണമെന്നും സർക്കുലർ ആഹ്വാനം ചെയ്യുന്നു.