ചാത്തന്നൂർ: ഉളിയനാട് കെപി ഗോപാലൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡന്റ് ബിനുവിന്റെ അധ്യഷതയിൽ നടന്ന സമ്മേളനം ചിറക്കര ഗ്രാമപഞ്ചായത് അംഗം വിനിതാ ദീപു ഉദ്ഘാടനം ചെയ്തു. വിജയകൃഷ്ണൻനായർ ദേശീയ പാതകയുയർത്തി. വിശ്വംഭരൻ, ബിജു ചാത്തന്നൂർ, ഷാനവാസ്, ജയമോഹൻ, റ്റി.ആർ ദി പു എന്നിവർ പ്രസംഗിച്ചു.
പാരിപ്പള്ളി: ഭാരതത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം വേളമാനുർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ പരേഡോടെ ആഘോഷിച്ചു.
കടമ്പാട്ടുകോണം എസ്കെ വി ഹൈസ്്കുളിലെ 55 സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളാണ് പരേഡ് നടത്തിയത്. കമ്യൂണിറ്റി പോലീസ് ഓഫീസർ അജീഷ് എസ്.എസ്. അസിസ്റ്റന്റ് കമ്യൂണിറ്റി പോലീസ് ഓഫീസർ ശാന്തി എസ്.എൽ. കുറുപ്പ് എന്നിവർ പരേഡിന് നേതൃത്വം നൽകി. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ പോലീസ് ഓഫീസർ റിട്ട. എസ് പി.എൻ. ബാൽ ദേശീയ പതാക ഉയർത്തി. റിപ്പബ്ലിക് ദിന സന്ദേശവും അദ്ദേഹം നൽകി. സമ്മേളനത്തിൽ സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അധ്യക്ഷനായിരുന്നു. സാംസ്കാരിക പ്രവർത്തകൻ ബിജു യുവശ്രീ, ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രിക, അഖിൽ ഐ.എസ് എന്നിവർ പ്രസംഗിച്ചു.
സ്നേഹാശ്രമത്തിലെ മാതാപിതാക്കൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ചെയർമാൻ ബി.പ്രേമാനന്ദ് സ്നേഹാശ്രമത്തിന് 30 കസേരകൾ സംഭാവന ചെയ്തു. ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ കെ.എം. രാജേന്ദ്രകുമാർ, ബി. സുനിൽകുമാർ, ഡോ.രവിരാജൻ, ജി.രാമചന്ദ്രൻപിള്ള, ആർ.ഡി.ലാൽ എന്നിവർ നേതൃത്വം നൽകി.
ചാത്തന്നൂർ: ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷംനടത്തി. ഹെഡ്മിസ്ട്രസ് എൽ.കമലമ്മ അമ്മ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, വെക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ എസ് രാഖി എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി.
പിടിഎ പ്രസിഡന്റ് കെ സേതുമാധവൻ ഭരണഘടനയുടെ ആമുഖം വായിച്ചു. കുട്ടികൾ ഏറ്റുചൊല്ലി. റിപ്പബ്ലിക് ദിന റാലി ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ് ഫ്ലാഗ് ഓഫ് ചെയ്തു. മംഗളം ജംഗ്ഷൻ, കാഞ്ഞിരം വിളക്ഷേത്രം റോഡ്, ചാത്തന്നൂർ ജംഗ്ഷൻ ചുറ്റി സ്കൂളിൽ എത്തിച്ചേർന്നു.
റാലിക്ക് ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്തംഗംരേണുക രാജേന്ദ്രൻ, പിടിഎ പ്രസിഡന്റ് കെ സേതുമാധവൻ, എസ് എം സി ചെയർമാൻ ആർ.ദിലീപ് കുമാർ, പിടിഎ ഭാരവാഹികളായ ആർ രാധാകൃഷ്ണപിള്ള, എസ് സേതുലാൽ, ജി ബിജു, അനിൽകുമാർ, മുംതാസ്, പ്രധാനാധ്യാപിക എൽ കമലമ്മ അമ്മ, പ്രിൻസിപ്പാൾമാരായ ഡി, പ്രമോദ് കുമാർ, എസ് രാഖി, അധ്യാപകരായ ജി ദീപു, ജെസിവർഗീസ്, കെ സിന്ധു, പി മോഹനൻ, അശ്വതി, പി. പ്രദീപ്, മുഹമ്മദ് ബാസിം, അബുൾ, മിനി.പി, നിസാർ, ജിഷ, ഗീത, രജനി തുടങ്ങിയവർ നേതൃത്വം നൽകി.
എൻസിസി കേഡറ്റുകൾ, എസ് പി സി കേഡറ്റുകൾ, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സംസ്ഥാനതലമേളകളിൽ വിജയിച്ച കുട്ടികൾ, നിശ്ചല ദൃശ്യം, ചെണ്ടമേളം, എൻഎസ്എസ് വോളണ്ടിയേഴ്സ്, സ്കൂളിലെ കുട്ടികളും അധ്യാപകരും അനധ്യാപകരും, പിടിഎ, എസ്എംസി അംഗങ്ങളും ഉൾപ്പെടെ ആയിരത്തോളം പേർ റാലിയിൽ അണിചേർന്നു.