തേവലക്കര: കൈപ്പുഴപാടശേഖരത്തില് ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിക്ക് വളപ്രയോഗം നടത്തി.
വര്‍ഷങ്ങളായി തരിശ് കിടന്ന നെല്‍പ്പാടമായ കൈപ്പുഴപാടശേഖരത്തില് കൃഷിയിറക്കാന്‍ കൈപ്പുഴപാടശേഖരസമിതി തീരുമാനിക്കുകയും കഴിഞ്ഞവര്‍ഷം കൃഷിയിറക്കുകയും ചെയ്തു. ജലസേചനസൗകര്യം, അധികജലം ഒഴുക്കികളയാനുളള സംവിധാനം തുടങ്ങിയവയുടെ കുറവുകളുണ്ടായിട്ടും കൃഷി ചെയ്തു. കഴിഞ്ഞവര്‍ഷത്തെ കനത്തമഴ വിളവെടുപ്പിന് തടസമായി.
ഈ വര്‍ഷത്തെ നെല്‍കൃഷി ആരംഭിച്ചു. വളപ്രയോഗത്തിന് അത്യാധുനിക സാങ്കേതിക സംവിധാനസഹായമാണ് ലഭിച്ചത്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെഎയു സമ്പൂര്‍ണ മള്‍ട്ടിമിക്സ് എന്ന മിശ്രതമാണ് ഉപയോഗിക്കുന്നത്. സാങ്കേതിക സഹായങ്ങള്‍ ഏര്‍പ്പെടുത്തിയത് കൊല്ലം കൃഷി വിജ്ഞാനകേന്ദ്രമാണ്. സൂക്ഷ്മ മൂലകങ്ങള്‍ അടങ്ങിയ ഈ വളം ഇലയില്കൂടിയാണ് നല്‍കുന്നത്.
ഒരു ഏക്കറില്‍ വളപ്രയോഗത്തിന് ഒരു മനുഷ്യാധ്വാനം വേണ്ടിവരും. ഡ്രോണിന് അഞ്ച് മിനിറ്റ് മതി. 20കി.മീ വേഗതയിലുളള കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയുളള ജിപിഎസുമായി ബന്ധപ്പെടുത്തിയ അത്യാധുനിക ഡ്രോണാണ് ഉപയോഗിച്ചത്.
കരുനാഗപ്പളളി താലൂക്കില്‍ ആദ്യമായി നടന്ന ഡ്രോണ്‍ വളപ്രയോഗത്തിന്റെ ഉദ്ഘാടനം ഡോ. സുജിത് വിജയന്‍പിളള എംഎല്.എ നിര്‍വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത്അംഗം എസ്.സോമന്, തേവലക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഫിലിപ് പി, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ സുമയ്യ അഷ്റഫ്, സജി അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനസ് നാത്തയ്യത്ത്, രാധാമണി, ചവറ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീന ബോണിഫേസ്, കൃഷിഓഫീസര്‍ രശ്മി, ഡോ. ലേഖ.എം, പാടശേഖരസമിതി ഭാരവാഹികളായ കെ.കെ. രാഘവന്, ബേബി.ജി തുടങ്ങിയവരും കര്‍ഷകരും പങ്കെടുത്തു.