കല്യാശേരി: കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. കല്യാശേരി ഹാജിമൊട്ട സ്വദേശി കെ. ജയേഷ് (26) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടിന് അലവിൽ കവലയിലാണ് അപകടമുണ്ടായത്. കൂട്ടുകാരോടൊപ്പം കണ്ണൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടയിലാണ് കാർ അപകടത്തിൽപ്പെട്ടത്. തറവാട് ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടയിൽ വെള്ളിയാഴ്ച അർധരാത്രിക്കുശേഷമാണ് സംഘം യാത്ര തിരിച്ചത്. കാർ റോഡരികിലെ കൈവണ്ടിയിൽ തട്ടി നിയന്ത്രണം വിട്ടാണു മരത്തിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നവർ എല്ലാവരും കാറിനു പുറത്തേക്ക് തെറിച്ചുവീണതിന്നാൽ സാരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജയേഷിനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നു വൈകുന്നേരം കല്യാശേരി ബിക്കിരിയൻപറമ്പ് ശ്മശാനത്തിൽ സംസ്കരിക്കും. കല്യാശേരി ഹാജിമൊട്ടയിലെ ഒ.വി. നാരായണൻ-കൂനത്തറ ഓമന ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: നികേഷ് (ചെന്നൈ), പ്രജീഷ് (ഡെൻമാർക്ക്).