രാജപുരം: റിപ്പബ്ലിക് ദിനത്തില്‍ ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിമുക്തഭടന് ചുള്ളിക്കരയിലെ ടി.പി.ഫ്രാന്‍സിസ് വള്ളിനായിലിനെ ആദരിച്ചു. കരസേനയില്‍ ഹവില്‍ദാറായിരുന്ന ഫ്രാന്‍സിസ് 1964 മുതല്‍ 1982 വരെ രാജ്യത്തിന്റെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചടങ്ങില്‍ ജെസിഐ ചുള്ളിക്കര ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സോജന് മുതുകാട്ടില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് മോഹനന് കുടുംബൂര്‍, സെക്രട്ടറി അഡ്വ.വിനയ് മങ്ങാട്ട്, ബേബി കാമലോന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമ്പല്ലൂരില്‍
ഗ്രാമോത്സവം
കമ്പല്ലൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂര്‍ വാര്‍ഡില്‍ ഗ്രാമോത്സവം നടത്തി. കാട്ടിപ്പൊയില്‍ മൈതാനത്താണ് വിവിധ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍, വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട്, പഞ്ചായത്തംഗങ്ങളായ ജിജി കമ്പല്ലൂര്‍, സതീദേവി, വിനീത് ടി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.