കാസര്‍ഗോഡ്: 400 കെവി ഉഡുപ്പി-കാസര്‍ഗോഡ് വൈദ്യുതി ലൈന്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ സ്ഥലം ഉടമകള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവരുള്‍പ്പെടുന്നവരുടെ അടിയന്തര യോഗം 28, 29, 30 തീയതികളില്‍ ചേരാന്‍ തീരുമാനിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കര്‍ഷക പ്രതിനിധികള്‍, കമ്പനി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വൈദ്യുതലൈനുമായി ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ പങ്കെടുക്കണം. ഇന്നു കുമ്പഡാജെ പഞ്ചായത്തില്‍ ഉച്ചയ്ക്ക് രണ്ടിനും എന്മകജെ പഞ്ചായത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും കാറഡുക്ക പഞ്ചായത്തില്‍ വൈകുന്നേരം നാലിനും യോഗം ചേരും. നാളെ കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ ഉച്ചയ്ക്ക് രണ്ടിനും കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും, ബേഡഡുക്ക പഞ്ചായത്തില്‍ വൈകുന്നേരം നാലിനും യോഗം ചേരും. 30നു രാവിലെ 11ന് ബെള്ളൂര്‍ പഞ്ചായത്തിലും യോഗം നടക്കും.