ചെറുപുഴ: തിരുമേനി സെന്റ് ആന്റണീസ് ദേവാലയ തിരുനാളിനു തുടക്കമായി. വികാരി ഫാ.ആന്റണി തെക്കേമുറിയിൽ കൊടിയേറ്റി. തിരുക്കർമങ്ങൾക്ക് ഫാ. തോമസ് പൈമ്പള്ളിൽ കാർമികത്വം വഹിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തിരുക്കർമങ്ങൾക്ക് ഫാ. ജോൺ എടാട്ട് നേതൃത്വം നൽകും.
നാളെ മുതൽ ഫെബ്രുവരി മൂന്നു വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോർജ് ആച്ചാണ്ടി, ഫാ. ജോസഫ് അറയ്ക്കൽ പുത്തൻവീട്ടിൽ, ഫാ. സാമുവൽ പുതുപ്പാടി, ഫാ. ഫിലിപ്പ് ചേന്നാട്ട്, ഫാ. പോൾ ഇടത്തിനകത്ത്, ഫാ. കുര്യൻ മേക്കലാത്ത് എന്നിവർ കാർമികത്വം വഹിക്കും. രണ്ടിനു വൈകുന്നേരം ആറിന് സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം. മൂന്നിനു വൈകുന്നേരം ആറിന് സൺഡേ സ്കൂളിന്റെയും വിവിധ ഭക്തസംഘടനകളുടെയും വാർഷികം.
നാലിനു വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന, തിരുവചനസന്ദേശം, നൊവന എന്നിവയ്ക്ക് ഫാ. പയസ് പടിഞ്ഞാറെ മുറിയിൽ കാർമികത്വം വഹിക്കും. ആഘോഷമായ തിരുനാൾ പ്രദക്ഷിണം തിരുമേനി കുരിശടിയിലേക്ക്. തുടർന്നു നടക്കുന്ന ലദീഞ്ഞ്, പ്രസംഗം എന്നിവയ്ക്ക് ഫാ.ജോസഫ് ശൗര്യാംതടത്തിൽ നേതൃത്വം നൽകും. അഞ്ചിനു രാവിലെ ഒൻപതിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസ് കരിങ്ങടയിൽ നേതൃത്വം നൽകും. പ്രദക്ഷിണം ടൗൺ കപ്പേളയിലേക്ക്. ലദീഞ്ഞ്, സമാപനാശീർവാദം, ഏഴിന് ഗാനമേള.