കേളകം: കേളകം സെന്റ് ജോസഫ് ദേവാലയ തിരുനാളിന് ഇന്നുമതുടക്കമാകും. വൈകുന്നേരം 4.15ന് വികാരി ഫാ. കുര്യാക്കോസ് കുന്നത്ത് കൊടിയേറ്റും. നാളെ രാവിലെ 7.15നും 9.30നും വിശുദ്ധ കുർബാന. 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ രാവിലെ 6.30ന് വിശുദ്ധ കുർബാന. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം നാലിന് തിരുക്കർ മങ്ങൾക്ക് ഫാ. ജോയൽ നരിമറ്റത്തിൽ, ഫാ. ക്രിസ്റ്റീൻ വല്ലാട്ടുപറമ്പിൽ ഒഎഫ്എം, ഫാ. മൈക്കിൾ വടക്കേമുളഞ്ഞാൽ, ഫാ. സന്തോഷ് ഒറവാറംതറ തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും. ഫെബ്രുവരി മൂന്നിന് സൺഡേ സ്കൂൾ, ഭക്തസംഘടന വാർഷികം.
കലാസന്ധ്യ. നാലിന് വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണം, ഫാൻസി വർണ വിസ്മയം. പ്രധാന തിരുനാൾ ദിവസമായ ഫെബ്രുവരി അഞ്ചിന് രാവിലെ 9.30ന് ഫാ. ഏബ്രഹാം നെല്ലിക്കൽ തിരുനാൾ കുർബാനയ്ക്ക് കാർമികത്വം വഹിക്കും.
കലാസന്ധ്യ. നാലിന് വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണം, ഫാൻസി വർണ വിസ്മയം. പ്രധാന തിരുനാൾ ദിവസമായ ഫെബ്രുവരി അഞ്ചിന് രാവിലെ 9.30ന് ഫാ. ഏബ്രഹാം നെല്ലിക്കൽ തിരുനാൾ കുർബാനയ്ക്ക് കാർമികത്വം വഹിക്കും.