തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ തിരുനാളിന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് കൊച്ചുകരോട്ട് കൊടിയേറ്റി. തിരുക്കർമങ്ങൾക്ക് അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിൻ ചക്കാംകുന്നേൽ കാർമികത്വം വഹിച്ചു. ദിവസവും വൈകുന്നേരം നാലിന് ജപമാല, ആരാധന, വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയുണ്ടാകും. വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ. ജോർജ് തെക്കുംചേരിയിൽ, ഫാ. ജസ്റ്റിൻ ചെരിയംകുന്നേൽ, ഫാ. ഡോണൽ തുറയ്ക്കൽ, ഫാ. അതുൽ മുക്കിലിക്കാട്ട്, ഫാ തോമസ് മേനപ്പാട്ട്പടിക്കൽ, ഫാ. എബിൻ വഴക്കുഴ, ഡോ. ഫിലിപ്പ് കാരക്കാട്ട് തുടങ്ങിയവർ കാർമികത്വം വഹിക്കും.
ഫെബ്രുവരി മൂന്നിന് ആഘോഷപരമായ തിരുനാൾ കുർബാന, വചനസന്ദേശം നൊവേന തുടങ്ങിയവയ്ക്കുശേഷം നാടകം. പ്രധാന തിരുനാൾ ദിനമായ നാലിന് നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടത്തിലിന് സ്വീകരണം നൽകും. തുടർന്ന് നിയുക്ത മെത്രാന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന. തുടർന്ന് പ്രദക്ഷിണം, ആകാശവിസ്മയം.